വിശുദ്ധ സെർവാസിയുസ് ഇടവക പള്ളിയുടെ വിശുദ്ധ വസ്തു ശേഖരത്തിലേയ്ക്കു സ്വാഗതം
എക്സിഹിബിഷൻ ഗൈഡിൻറെ ഹൃസ്വരൂപം
സീഗ്ബുർഗ് വിശുദ്ധ സെർവാസിയുസ് ഇടവക പള്ളിയുടെ മുകളിലെ ഗാലറിയിൽ ഓരോ അറകളിലായി നാലു ദിവ്യ സ്മാരക പേടകങ്ങളിലാണ് തിരു ശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത്. ഈ നാലു പേടകങ്ങളും അതിമനോഹരമായി അലങ്കരിക്കപ്പെട്ട, മദ്ധ്യകാല ഭവനങ്ങളുടെ രൂപത്തിലാണ് പണിതീർത്തിരിക്കുന്നത്. അതാതു വിശുദ്ധന്മാരുടെ സ്വർഗീയ ഭവനങ്ങൾ തീർത്ഥാടകർക്ക് മുൻപിൽ പ്രദർശിപ്പിക്കുക എന്നതാണ് നിർമ്മിതാക്കളുടെ ലക്ഷ്യം. കഷ്ടതകളും നൈരാശ്യവും പെരുകിയ കാലങ്ങളിൽ ഈ പേടകങ്ങളും വഹിച്ചു കൊണ്ട് വിശ്വാസികൾ ആദരപൂർവ്വം റോഡുകളിലൂടെ പ്രദക്ഷിണമായി പോകുന്നത് ലോകമെൻപാടുമുള്ള തീർത്ഥാടകരെ പ്രത്യേകിച്ച് ആകർഷിച്ചിരുന്നു .